Skip to main content Scroll Top
No 38, Grden Villas, Thanikudam, Thrissur, Kerala

ഹോണ്‍ബില്‍ പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തൃശ്ശൂരിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ശ്രദ്ധേയമായ പ്രസ്ഥാനമാണ് തൃശൂര്‍ ലിറ്റററി ഫോറം. നാളിതുവരെയുള്ള സംഘടനയുടെ നിസ്വാര്‍ത്ഥ സാഹിത്യ-സാംസ്‌കാരിക സേവനത്തിന്റെ പ്രത്യേകതകൾകൊണ്ട് ജില്ലയിലെ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള സംഘടനയായി വളര്‍ന്നു. വലിയൊരു പ്രവര്‍ത്തന അടിത്തറയും സാംസ്‌കാരിക പിന്തുണയും നമ്മള്‍ക്ക് നേടാന്‍ കഴിഞ്ഞു. ഇനിയും ഒരുപാട് ദൂരം ഈ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കേണ്ടതുണ്ട്. നിരവധി പരിപാടികളും പദ്ധതികളും ആവിഷ്‌കരിക്കേണ്ടതും നടപ്പാക്കേണ്ടതുമായുണ്ട്. ജില്ലയിലെയും പുറത്തുമുള്ള എഴുത്തുകാരെയും കലാകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ചേര്‍ത്ത് നിര്‍ത്തി ശക്തമാക്കേണ്ടതുണ്ട്.
അതിനായി പ്രവർത്തനോന്മുഖമായ ഒരു ഉന്നതാധികാര സമിതിയും വിപുലമായ ഒരു ഉപദേശക സമിതിയും രൂപം കൊള്ളുകയാണ്.
നിലവില്‍ നാം വിജയകരമായി സംഘടിപ്പിക്കുന്ന

പുസ്തക ചര്‍ച്ചകള്‍, പ്രകാശനങ്ങള്‍ ,കഥാ, കവിതാ ക്യാമ്പുകള്‍ എന്നിവയ്ക്ക് പുറമെ..

സംഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഒരു ആസ്ഥാനം വേണമെന്ന ആഗ്രഹപൂര്‍ത്തീകരണമാണ് തൃശൂര്‍, ചേറൂരില്‍ ഉയരുന്ന സാംസ്‌കാരിക കേന്ദ്രം .ഡോ കല്പറ്റ ബാലകൃഷ്ണന്‍ സ്മാരക പഠന കേന്ദ്രം, കെ പി ബാലചന്ദ്രന്‍ സ്മാരക ഗ്രന്ഥശാല, ടി എല്‍ എഫ് ഓഫീസ്, ഹോണ്‍ബില്‍ പബ്ലിക്കേഷന്‍സ് പുസ്തക വില്‍പ്പന ശാല, 100 പേര്‍ക്ക് പങ്കെടുക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍,ഓപ്പണ്‍ കഫ്‌ത്തെരിയ.. തുടങ്ങിയ സൗകര്യങ്ങള്‍ നമ്മള്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ ഉദ്ദേശിക്കുന്നു.
എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമായി ഒരു സഹകരണ പ്രസ്ഥാനം ആരംഭിക്കുക( റൈറ്റേര്‍സ് കോ ഓപ്പറേറ്റീവ് സൊ!ൈസറ്റി )

സംഘടനയിലെ അംഗങ്ങളുടെ പുസ്തകങ്ങള്‍ പ്രത്യേകമായി ഹോണ്‍ബില്‍ പബ്ലിക്കേഷന്‍സുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുക

മാധ്യമങ്ങളില്‍ അവരുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കയ്യെടുക്കുക
ഒരു ഡിജിറ്റല്‍ മാസിക ആരംഭിക്കുക
കൂടുതല്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക. (നോവല്‍, കഥ, പഠനം തുടങ്ങിയ മേഖലകളെ കൂടി ചേര്‍ത്ത് )
ദേശീയ മലയാള സാഹിത്യോത്സവ ത്തിനു (എന്‍ എം എല്‍ എഫ് )വേണ്ടിവരുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക
പ്രഭാഷണങ്ങളും ചര്‍ച്ചകളും (രാഷ്ട്രീയേതരമായി) നിരന്തരമായി സംഘടിപ്പിക്കുക.
മുകളില്‍ പറഞ്ഞ പലതും നമ്മള്‍ തുടക്കമിട്ടുകഴിഞ്ഞു. ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുമുണ്ട്. ഒരുമിച്ചുനിന്നാല്‍ ഇതെല്ലാം സാദ്ധ്യം. നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണവും പ്രയത്‌നവും നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കും. ഒരുമിച്ചു നില്‍ക്കാം.. ഒന്നിച്ചു മുന്നേറാം
തൃശൂര്‍ ലിറ്റററി ഫോറത്തിന് വേണ്ടി..
കെ ഉണ്ണികൃഷ്ണന്‍ – പ്രസിഡന്റ്
ശ്രീജ നടുവം – സെക്രട്ടറി
പീയാര്‍കെ ചേനം – ട്രഷറര്‍.
പ്രസ്ഥാനം നയിക്കുന്നവര്‍ താഴെ പറയുന്നവരാണ്.
വൈശാഖന്‍ മാഷ് (രക്ഷാധികാരി)
ഡോ പള്ളിപ്പുറം മുരളി
പ്രൊഫ. കെ കെ സുലോചന
ഡോ സരസ്വതി ബാലകൃഷ്ണന്‍
രാവുണ്ണി മാഷ്
കെ ഉണ്ണികൃഷ്ണന്‍
പിയാര്‍കെ ചേനം
ശ്രീജ നടുവം